തമിഴ്‌നാടിന്റെ കരാര്‍ ലംഘനം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ചിറ്റൂര്‍: പറമ്പിക്കുളം ആളിയാര്‍ നദീജല കരാറിന് വിരുദ്ധമായി പാലാര്‍, നല്ലാര്‍ നദികളില്‍ തമിഴ്‌നാട് അനധികൃതമായി തടയണ നിര്‍മിച്ചത് കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെയെന്ന് എംഎല്‍എ കെ കൃഷ്ണന്‍കുട്ടി. ഇതുസംബന്ധിച്ച് എംഎല്‍എ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. 2015-16 കാലയളവിലാണ് പാലാര്‍, നല്ലാര്‍ നദികളില്‍ അനധികൃത തടയണകള്‍ നിര്‍മിച്ചത്. ഇതിനെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വകുപ്പു സെക്രട്ടറിക്ക് റിപോര്‍ട്ട് നല്‍കിയെങ്കിലും ഒരു നടപടിയും കൈക്കൊണ്ടില്ല.
ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് ഗുരുതര കൃത്യവിലോപമാണുണ്ടായിരിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ റിപോര്‍ട്ട് നല്‍കിയിട്ടും നടപടി സ്വീകരിക്കാന്‍ തയ്യാറാവാതിരുന്നത് കാരണം തമിഴ്‌നാട് നിര്‍മാണം പൂര്‍ത്തീകരിച്ചു. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top