തപാല്‍ എത്താന്‍ വൈകി; അപേക്ഷകര്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതി

ന്യൂഡല്‍ഹി: തപാല്‍ വകുപ്പിന്റെ വീഴ്ച മൂലം അവസാന തിയ്യതിക്കു ശേഷമെത്തിയ അപേക്ഷ പരിഗണിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സുപ്രിംകോടതി അനുമതി നല്‍കി. മധ്യപ്രദേശിലെ അഡീഷനല്‍ ജില്ലാ ജഡ്ജി തസ്തികയിലേക്കുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് സുപ്രിംകോടതിയുടെ ഇടപെടല്‍ ആശ്വാസമായത്.
ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഉദ്യോഗാര്‍ഥിക്ക് ജുഡീഷ്യല്‍ ഓഫിസര്‍ തസ്തികയിലേക്കുള്ള മെയിന്‍ പരീക്ഷയ്ക്ക് ഇരിക്കാന്‍ അനുമതി നല്‍കിയത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി കഴിഞ്ഞ മാസം 25 ആയിരുന്നു. ഉദ്യോഗാര്‍ഥികള്‍ അപേക്ഷകള്‍ 21നു മുമ്പുതന്നെ സ്പീഡ്‌പോസ്റ്റ് അയച്ചെങ്കിലും നിശ്ചിത സമയത്ത് ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടി മധ്യപ്രദേശ് ഹൈക്കോടതി ഇവരെ മെയിന്‍ പരീക്ഷയ്ക്ക് അനുവദിച്ചിരുന്നില്ല. ഇതു ചോദ്യം ചെയ്താണ് ഉദ്യോഗാര്‍ഥികള്‍ സുപ്രിംകോടതിയെ സമീപിച്ചത്.RELATED STORIES

Share it
Top