തപാലിന്റെ കൗതുകം നേരിട്ടറിഞ്ഞ് വിദ്യാര്‍ഥികള്‍

തിരൂരങ്ങാടി: വിവരങ്ങള്‍ അറിയാനും അറിയിക്കാനും കത്തിനെയും അത് വിതരണം ചെയ്യുന്ന പോസ്റ്റുമാനെയും മറ്റുള്ളവരില്‍ നിന്നും കേട്ടും സിനിമാ കാഴ്ചകള്‍ കണ്ടും മാത്രം ശീലിച്ച കുട്ടികള്‍ വട്ടപ്പറമ്പ് എഎംഎല്‍പി സ്‌കൂള്‍ ചാത്രത്തൊടിയിലെ വിദ്യാര്‍ഥികള്‍ പറമ്പില്‍ പീടിക പോസ്—റ്റോഫീസില്‍ എത്തിയപ്പോള്‍ എല്ലാം കൗതുകം. ലോക തപാല്‍ ദിനത്തിന്റെ ഭാഗമായാണ് ചാത്രത്തൊടിയിലെ വട്ടപ്പറമ്പ് എഎംഎല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അധ്യാപകരോടൊപ്പം പോസ്റ്റോഫീസിലെത്തിയത്.
ഓഫീസില്‍ നല്‍കുന്ന സേവനങ്ങള്‍, സ്റ്റാമ്പുകള്‍, മണി ഓര്‍ഡറുകള്‍, സ്പീഡ് പോസ്റ്റ്—, കത്തുകള്‍ തരം തിരിക്കല്‍, തുടങ്ങിയ വിവരങ്ങളെല്ലാം പോസ്റ്റ്— മാസ്റ്റര്‍ വി വേലായുധന്‍ കുട്ടികളുമായി പങ്കുവെച്ചു. തന്റെ സഹപാഠിക്ക് കരുതി വെച്ച കത്ത് ലെറ്റര്‍ ബോക്‌സില്‍ നിക്ഷേപിക്കാനും കുരുന്നുകള്‍ മറന്നില്ല. അധ്യാപകരായ എ കെ ഇസ്മായില്‍, എം മുസ്ഫര്‍, പി അര്‍ഷദ്, സല്‍മാന്‍ ചിറയില്‍, മുനീര്‍ ചൊക്ലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ലോക തപാല്‍ദിനത്തോടനുബന്ധിച്ച് കൊയപ്പ ജിഎംഎല്‍പി സ്‌ക്കൂളിലെ കുട്ടികള്‍ തേഞ്ഞിപ്പലം പോസ്റ്റോഫീസ് സന്ദര്‍ശിച്ചു. വായിച്ചും കേട്ടും അറിഞ്ഞ വിവരങ്ങള്‍ നേരിട്ടനുഭവിച്ചതിന്റെ കൗതുകത്തിലായിരുന്നു വിദ്യാര്‍ഥികള്‍. വിവരങ്ങള്‍ അറിയാനും അറിയിക്കാനും കത്തിനെ മാത്രം ആശ്രയിച്ചിരുന്ന കാലവും അതുമാറിവന്ന സാഹചര്യവും വിദ്യാര്‍ഥികള്‍ അനുഭവിച്ചറിഞ്ഞു. ഓഫീസില്‍ നല്‍കുന്ന സേവനങ്ങലെ കുറിച്ചും വിതരണം ചെയ്യുന്ന രീതികളും പോസ്റ്റുമാനുമായും, പോസ്റ്റുമാസ്റ്ററുമായും ചോദിച്ചറിഞ്ഞും മനസ്സിലാക്കിയാണ് വിദ്യാര്‍ഥികള്‍ മടങ്ങിയത്.അധ്യാപകരായ റൈഹാനത്ത്, നജ്മ എന്നിവര്‍ നേതൃത്വം നല്‍കി.
തപാല്‍ദിനത്തില്‍ വിദ്യാലയത്തില്‍ ഒരു തപാല്‍ ഓഫീസ് ഒരുക്കി ഒളകര ജിഎല്‍പി സ്‌കൂളിലെ കുരുന്നുകള്‍ ഇതോടനുബന്ധിച്ച് നടന്ന സ്റ്റാമ്പുകളുടെ അതിവിപുലമായ പ്രദര്‍ശനം വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകമുണര്‍ത്തി. സ്‌കൂളിലെ അധ്യാപകനായ അബ്ദുല്‍ കരീം കാടപ്പടി യുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ശേഖരിച്ചവയാണ് ഈ സ്റ്റാമ്പുകളില്‍ ഏറെയും. പരിപാടിയില്‍ പിടിഎ പ്രസിഡന്റ് പി പി സെയ്ദു മുഹമ്മദ്, പ്രഥമാധ്യാപകന്‍ എന്‍ വേലായുധന്‍, അധ്യാപകരായ സോമരാജ്, കെ റഷീദ്, ഷാജി, വി ജംഷീദ്, ജോസിന, റംസിന, ജിജിന, മുനീറ, ജയേഷ്, സിറാജ്, ജിഷ, ലത, മുഫ്‌സി, നിഷ, ശ്രീവിദ്യ എന്നിവര്‍ നേതൃത്വം നല്‍കി.
തവനൂര്‍: ലോക പോസ്റ്റല്‍ ദിനത്തോടനുബന്ധിച്ച് കടകശ്ശേരി ഐഡിയല്‍ കാംപസിലെ പ്രൈമറി മോണ്ടിസോറി വിഭാഗം നടത്തിയ പോസ്റ്റല്‍ ഡേ പ്രദര്‍ശനം ശ്രദ്ധേയമായി. പോസ്റ്റ് കാര്‍ഡ്,ഇല്ലന്റ്, എയര്‍ മെയില്‍ കവര്‍,പോസ്റ്റ് ബോക്‌സ്,വിദ്യാര്‍ഥികള്‍ ശേഖരിച്ചവിവിധ തരം സ്റ്റാംപുകള്‍, തുടങ്ങി പോസ്റ്റല്‍ വിഭാഗവുമായി ബന്ധപ്പെട്ട അറിവുകളാണ് വിദ്യാര്‍ഥികള്‍ക്കായി പ്രദര്‍ശിപ്പിച്ചത്. പ്രദര്‍ശനം സുപ്രിയ ഉണ്ണികൃഷ്ണന്‍ ഉദ്്ഘാടനം ചെയതു.കണ്‍വീനര്‍മാരായ എസ് സുമിയ,പി നിത്യ,സിന്‍ഷ, ധന്യ ശ്യാം,ഷാജഹാന്‍ സംസാരിച്ചു.

RELATED STORIES

Share it
Top