തന്റെ സിനിമകള്‍ നിരോധിക്കണമെന്ന് ട്വിങ്കിള്‍ ഖന്ന

മുംബൈ: നടിയെന്ന നിലയില്‍ അഭിമാനം തോന്നുന്നില്ലെന്നും അതിനാല്‍ തന്റെ സിനിമകള്‍ നിരോധിക്കണമെന്നും ബോളിവുഡ് നടി ട്വിങ്കിള്‍ ഖന്ന. ആരും തന്റെ ചിത്രങ്ങള്‍ കാണില്ലെന്നു പ്രതീക്ഷിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ബര്‍സാത്, മേള തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ട്വിങ്കിള്‍ ഖന്ന തീസ്മാര്‍ ഖാന്‍, പാഡ്മാന്‍ തുടങ്ങി ഏഴു സിനിമകളുടെ നിര്‍മാതാവു കൂടിയാണ്.'ഞാന്‍ ഒരു ഹിറ്റ് ചിത്രം നല്‍കിയിട്ടില്ല. ചെയ്ത സിനിമകളൊക്കെ നിരോധിക്കണം. ആരും കാണരുത്. മിക്കവാറും സമയങ്ങളില്‍ അല്‍ട്‌സ്‌ഹെയ്‌മേഴ്‌സ് ഉള്ളതുപോലെ നടിക്കാറുണ്ട്. എന്റെ സിനിമാ ജീവിതം ഞാന്‍ ഒാര്‍ക്കുന്നില്ല. അത് എന്നെ സന്തോഷവതിയാക്കുന്നു'- ട്വിങ്കിള്‍ പറഞ്ഞു. തന്റെ പുസ്തകപ്രകാശന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.കരണ്‍ ജോഹറിന്റെ ആദ്യസംവിധാന ഉദ്യമമായ കുച്ച് കുച്ച് ഹോതാ ഹെയില്‍ അഭിനയിക്കാനുള്ള അവസരത്തിന് അടുത്തെത്തിയിരുന്നു. പക്ഷേ, അവസാനം റാണി മുഖര്‍ജി, ഷാരൂഖ് ഖാന്‍, കാജോള്‍ കൂട്ടുകെട്ടിലുള്ള സിനിമയായി അത്. പൈജാമാസ് ആര്‍ ഫോര്‍ഗിവിങ് എന്നാണ് ട്വിങ്കിളിന്റെ പുസ്തകത്തിന്റെ പേര്. കരണ്‍ ജോഹര്‍, അക്ഷയ്കുമാര്‍, സോനം കപൂര്‍, രണ്‍വീര്‍ സിങ്, ബോബി ഡിയോള്‍, ഡിമ്പിള്‍ കപാഡിയ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top