തന്റെ വാഹനത്തില്‍ നിന്ന് ചുവന്ന വെളിച്ചം നീക്കില്ലെന്ന് കര്‍ണാടക മന്ത്രി

മംഗലാപുരം: വിഐപി വാഹനങ്ങളില്‍ നിന്ന് ചുവന്ന വെളിച്ചം നീക്കം ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം കര്‍ണാടക ഭക്ഷ്യ പൊതുവിതരണ മന്ത്രി യു ടി ഖാദര്‍ തള്ളി. മുഖ്യമന്ത്രി സിദ്ധാര്‍ഥ് രാമയ്യ നിര്‍ദേശിച്ചാല്‍ മാത്രമേ തന്റെ കാറില്‍ നിന്ന് ചുവന്ന വെളിച്ചം നീക്കം ചെയ്യൂവെന്ന് അദ്ദേഹം പറഞ്ഞു. ചുവന്ന വെളിച്ചം ഘടിപ്പിച്ച കാര്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതാണ്. കേന്ദ്ര സര്‍ക്കാര്‍ അല്ല. കാറില്‍ മാറ്റങ്ങള്‍ വരുത്താന്‍ തനിക്ക് അവകാശമില്ല- അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ വയറു നിറയ്ക്കുന്ന, വിദ്യാഭ്യാസം സൗകര്യപ്പെടുത്തുന്ന പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരേണ്ടത്. സാധാരണക്കാരെ വിഐപി തലത്തിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടണമെന്നും അദ്ദേഹം പറഞ്ഞു

RELATED STORIES

Share it
Top