തന്റെ ജിവന് ഭിഷണിയുണ്ടെന്ന് കന്യാസ്ത്രിയുടെ സഹോദരന്‍
അമൃത്സര്‍:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രിയുടെ സഹോദരന്‍ തന്റെ ജീവന് ഭിഷണിയുണ്ടെന്ന വെളിപെടുത്തലുമായി രംഗത്ത്.തനിക്കെതിരായ നീക്കങ്ങളുടെ ഭാഗമായി ശനിയാഴ്ച രാത്രിയോടെ അമൃത്സറിലെ ഇടവകയില്‍ തനിക്കൊപ്പം ജോലി ചെയ്തിരുന്ന സഹായികളെ രൂപത പിന്‍വലിച്ചതായും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച ഉച്ചയോടെ സഹായികളെ അടുത്ത ഇടവകയിലെ വികാരി വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭീഷണിയെ തുടര്‍ന്ന് ഇക്കാര്യം താന്‍ വികാരി ജനറാലിനെ വിളിച്ച് അറിയിച്ചെങ്കിലും ആ വികാരിയുമായി നേരിട്ട് സംസാരിക്കാനായിരുന്നു നിര്‍ദേശം. ഇതേതുടര്‍ന്ന് അദ്ദേഹത്തെ വിളിച്ചെങ്കിലും കിട്ടിയില്ലെന്നും കന്യാസ്ത്രിയുടെ സഹോദരന്‍ പറഞ്ഞു.

പിന്നീട് ആറ് മണിയോടെ നേരിട്ട് കാണമെന്ന് അറിയിച്ചെങ്കിലും കാണാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഏഴ് മണിക്ക് തനിക്കൊപ്പമുള്ളവരെ വികാരി സഹായികളെ ഫോണില്‍ വിളിക്കുകയും ഞാനാണ് നിങ്ങളുടെ ഇന്‍ ചാര്‍ജെന്നും ആ ഇടവകയിലേക്ക് ജോലി ചെയ്യേണ്ട കാര്യമില്ലെന്നും ഇനി മുതല്‍ ഇവിടെ ജോലി ചെയ്താല്‍ മതിയെന്നും അറിയിക്കുകയായിരുന്നു. ഇയാള്‍ പോപ്പിനെതിരേയും കര്‍ദിനാളിനെതിരേയും ബിഷപ്പിനെതിരേയും സംസാരിക്കുന്നയാളാണ്. തന്റെ നാട്ടിലെ ഇടവകയില്‍ പോലും അദ്ദേഹത്തെ കുര്‍ബാന ചൊല്ലാന്‍ അനുവദിക്കാറില്ലെന്നുമാണ് തന്റെ സഹായികളോട് അദ്ദേഹം പറഞ്ഞത്.
തനിക്കൊപ്പമുണ്ടായിരുന്നവരെ  ഭീഷണിപെടുത്തിയതായും കന്യാസ്ത്രിയുടെ സഹോദനായ വൈദികന്‍ ആരോപിച്ചു.
തന്നെ ഒറ്റപ്പെടുത്തി സഭയില്‍ നിന്ന് പുറത്താക്കാനുള്ള നീക്കങ്ങളാണിതെന്നും അദ്ദേഹം ആരോപിച്ചു. സഭയില്‍ നിന്ന് തനിക്കെതിരേ എന്ത് നീക്കമുണ്ടായാലും സഹോദരിക്കൊപ്പം നില്‍കുമെന്നും പരാതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

RELATED STORIES

Share it
Top