തന്നെ വധിക്കാന്‍ റോ ശ്രമിക്കുന്നു: ശ്രീലങ്കന്‍ പ്രസിഡന്റ്‌

കൊളംബോ: ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ തന്നെ വധിക്കാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് എം സിരിസേന.
കാബിനറ്റ് യോഗത്തിലാണ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അറിഞ്ഞിട്ടാണോ ഇതെന്ന് വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞതായും റിപോര്‍ട്ടുകളുണ്ട്. ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഹയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് തൊട്ടുമുമ്പായാണ് സിരിസേനയുടെ ആ ആരോപണം.
എന്നാല്‍ ആരോപണത്തെക്കുറിച്ച് പ്രതികരിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞമാസം സിരിസേനയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് നമല്‍ കുമാര എന്നയാളെയും ഇയാളെ സഹായിച്ചുവെന്ന കുറ്റത്തിന് എം തോമസ് എന്ന മലയാളിയെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ പിന്നീട് ഇക്കാര്യം നിഷേധിക്കുകയായിരുന്നു. ഇതിനിടെയാണ് പ്രസിഡന്റിന്റെ ആരോപണം.
ഇതാദ്യമായല്ല ശ്രീലങ്കന്‍ ഭരണാധികാരികള്‍ ഇന്ത്യക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
2015ലെ തിരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം തന്നെ പരാജയപ്പെടുത്തിയത് ഇന്ത്യന്‍ ഏജന്‍സികളുടെ ഇടപെടലാണെന്ന് മഹീന്ദ്ര രാജപക്‌സെ ആരോപിച്ചിരുന്നു.

RELATED STORIES

Share it
Top