തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്കി
fousiya sidheek2017-05-25T12:33:13+05:30
കോട്ടയം: ജില്ലയിലെ ആറു ഗ്രാമപ്പഞ്ചായത്തുകളും മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളും സമര്‍പ്പിച്ച പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്കി. വെള്ളാവൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ 447.11 ലക്ഷം രൂപയുടെ 165 പദ്ധതികളും കല്ലറ ഗ്രാമപ്പഞ്ചായത്തിന്റെ 416.83 ലക്ഷം രൂപയുടെ 167 പദ്ധതികളും കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്തിന്റെ 1073.93 ലക്ഷം രൂപയുടെ 336 പദ്ധതികളും അയ്മനം ഗ്രാമപ്പഞ്ചായത്തിന്റെ 309.02 ലക്ഷം രൂപയുടെ 430 പദ്ധതികളും അകലക്കുന്നം ഗ്രാമപ്പഞ്ചായത്തിന്റെ 567.42 ലക്ഷം രൂപയുടെ 197 പദ്ധതികളും ആര്‍പ്പൂക്കര ഗ്രാമപ്പഞ്ചായത്തിന്റെ 727.77 ലക്ഷം രൂപയുടെ 140 പദ്ധതികളുമാണ് അംഗീകാരം നേടിയത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 1090.49 ലക്ഷം രൂപയുടെ 172 പദ്ധതികള്‍ക്കും വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 763.84 ലക്ഷം രൂപയുടെ 97 പദ്ധതികള്‍ക്കും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ 691.87 ലക്ഷം രൂപയുടെ 122 പദ്ധതികള്‍ക്കുമാണ് അംഗീകാരം ലഭിച്ചത്. 2017 മെയ് 31 നകം എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും പദ്ധതികള്‍ക്ക് അംഗീകാരം വാങ്ങേണ്ടതാണ് എന്ന് ആസൂത്രണ സമിതി നിര്‍ദേശിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അധ്യക്ഷത വഹിച്ച യോഗത്തില്‍ കലക്ടര്‍ സി എ ലത, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, തദേശ ഭരണ സ്ഥാപന അധ്യക്ഷന്മാര്, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഇന്‍ ചാര്‍ജ് ലിറ്റി മാത്യു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസ്നാമോള്‍, എഡിസി ജനറല്‍ പി എസ് ഷിനോ പങ്കെടുത്തു.