തദ്ദേശ ഉപതിരഞ്ഞെടുപ്പ് നാളെ; ജനവിധി തേടുന്നത് 63 സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 10 ജില്ലകളിലെ 20 തദ്ദേശവാര്‍ഡുകളില്‍ നാളെ ഉപതിരഞ്ഞെടുപ്പ് നടക്കും. 63 സ്ഥാനാര്‍ഥികളാണ് 20 വാര്‍ഡുകളിലായി ജനവിധി തേടുന്നത്. ഉപതിരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 16 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലും മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഓരോ നഗരസഭാ വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ്.
വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകീട്ട് 5 മണിക്ക് അവസാനിക്കും. 12ന് രാവിലെ 10മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. തിരുവനന്തപുരം നന്ദിയോട് ഗ്രാമപ്പഞ്ചായത്തിലെ മീന്‍മുട്ടി(3), നാവായിക്കുളം ഗ്രാമപ്പഞ്ചായത്തിലെ 28ാം മൈ ല്‍(3), കൊല്ലം ശാസ്താംകോട്ട ഗ്രാമപ്പഞ്ചായത്തിലെ ഭരണിക്കാവ്(3), ശൂരനാട് തെക്കിലെ തൃക്കുന്നപ്പുഴ വടക്ക്(3), ഉമ്മന്നൂരിലെ കമ്പംകോട്(3), ഇടുക്കി വണ്ടിപ്പെരിയാറിലെ ഇഞ്ചിക്കാട്(3), നെടുങ്കണ്ടത്തെ നെടുങ്കണ്ടം കിഴക്ക്(2), വണ്ടന്‍മേടിലെ വെള്ളിമല(4), എറണാകുളം മഴുവന്നൂരിലെ ചീനിക്കുഴി(3), പോത്താനിക്കാട്ടെ തൃക്കേപ്പടി(2), തൃശൂര്‍ കയ്പമംഗലത്തെ തായ്‌നഗര്‍(4), പാലക്കാട് കിഴക്കഞ്ചേരിയിലെ ഇളങ്കാവ്(3), തിരുവേഗപ്പുറയിലെ ആമപ്പൊറ്റ(4), കോഴിക്കോട് ആയഞ്ചേരിയിലെ പൊയില്‍പാറ(3), കണ്ണൂര്‍ മാങ്ങാട്ടിടത്തെ കൈതേരി 12ാം മൈല്‍(3), കണ്ണപുരത്തെ കയറ്റീല്‍ (3) എന്നീ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലും മലപ്പുറം താനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ തൂവ്വക്കാട്(5), കണ്ണൂര്‍ എടക്കാട് ബ്ലോക്കിലെ കൊളച്ചേരി(3) എന്നീ വാര്‍ഡുകളിലും വയനാട് സു ല്‍ത്താന്‍ബത്തേരി നഗരസഭയിലെ മന്ദംകൊല്ലി(3), കണ്ണൂര്‍ തലശ്ശേരി നഗരസഭയിലെ കാവുംഭാഗം(3) എന്നീ വാര്‍ഡുകളിലായിട്ടാണ് സ്ഥാനാര്‍ഥികള്‍ ജനവിധിതേടുന്നത്.

RELATED STORIES

Share it
Top