തണ്ണീര്‍മുക്കം ബണ്ട്: വാര്‍ത്ത ദുരുദ്ദേശ്യപരമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്

തിരുവനന്തപുരം: കുട്ടനാട് പാക്കേജിന്റെ ഭാഗമായി നിര്‍മിച്ച തണ്ണിര്‍മുക്കം ബണ്ടിന്റെ മൂന്നാംഘട്ടം ഉദ്ഘാടനം നടത്താത്തതു മുഖ്യമന്ത്രിയുടെ സമയക്കുറവ് മൂലമാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. 252 കോടി ചെലവ് വരുന്ന ബണ്ടിന്റെ മൂന്നാംഘട്ട പ്രവൃത്തി പുരോഗമിക്കുകയാണ്. പണിയെല്ലാം പൂര്‍ത്തിയായ ശേഷമെ ബണ്ട് ഉദ്ഘാടനം ചെയ്യാന്‍ കഴിയൂ. ഇക്കാര്യം ജലവിഭവ മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിനു വേണ്ടി ഒരു പദ്ധതിയും താമസിപ്പിക്കരുതെന്ന് ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.  വെള്ളപ്പൊക്കം കാരണമുളള ജനങ്ങളുടെ പ്രയാസം ലഘൂകരിക്കുന്നതിനുള്ള നടപടികളും ഉടന്‍ സ്വീകരിക്കും.

RELATED STORIES

Share it
Top