തണ്ണീര്‍ത്തടം നികത്താനുള്ള ശ്രമം പോലിസ് തടഞ്ഞു

ചാവക്കാട്: പുന്ന സെന്ററിന് തെക്ക് ഏക്കര്‍ കണക്കിന് തണ്ണീര്‍ത്തടം നികത്താനുള്ള ശ്രമം പോലിസ് തടഞ്ഞു. രാജ സ്‌കൂളിനടുത്ത് ചരല്‍മണ്ണടിച്ച് നികത്തികൊണ്ടിരുന്ന സ്ഥലത്ത് എസ്‌ഐ എ വി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പോലിസെത്തി തടയുകയായിരുന്നു.
നികത്തിയ പ്രദേശത്ത് കനോലി കനാലിലേക്ക് വെള്ളം ഒഴുകി േപാകുന്ന കൈത്തോടുകളുണ്ട്. വെള്ളക്കെട്ടും ശുദ്ധജലക്ഷാമവും രൂക്ഷമായ പ്രദേശമാണിത്. കൈത്തോടുകള്‍ മൂടുന്നതോടെ മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷമാകാനുള്ള സാധ്യത ഏറെയാണ്.
ഇന്നലെ മാത്രം ആറ് ലോറി ചരല്‍മണ്ണാണ് നികത്തനായി ഇവിടെ തള്ളിയത്. പോലിസ് എത്തുമ്പോഴേക്കും ലോറികള്‍ തിരിച്ചുപോയിരുന്നു. അനധികൃതമായി സ്ഥലം നികത്താന്‍ മണ്ണുമായെത്തുന്ന ലോറികള്‍ പിടിച്ചെടുക്കുമെന്ന് പോലിസ് അറിയിച്ചു. വില്ലേജ് ഓഫിസറോട് സ്‌റ്റോംപ് മെമ്മോ നല്‍കാന്‍ ആവശ്യപ്പെട്ടതായി ഭൂരേഖ തഹസില്‍ദാര്‍ സി എം ജോണ്‍സണ്‍ അറിയിച്ചു.

RELATED STORIES

Share it
Top