തണ്ണീര്‍ക്കോട്ട് ബിജെപി-സിപിഎം സംഘര്‍ഷം

തണ്ണിര്‍ക്കോട്: തണ്ണീര്‍കോട് മേഖലയില്‍ സിപിഎം-ബിജെപി സംഘര്‍ഷം. സിപിഎമ്മിന്റെ ബാനര്‍ നശിപ്പിച്ചതിനെ ചൊല്ലിയാണ് സംഘര്‍ഷം തുടങ്ങിയത്. സിപിഎം സമ്മേളനത്തിന്റെ ഭാഗമായി തണ്ണീര്‍ക്കോട് സ്ഥാപിച്ചിരുന്ന ബാനര്‍ ഒരാഴ്ച മുന്നെ നശിപ്പിക്കപ്പെട്ടിരുന്നു. ഇതിനു പിന്നില്‍  ബിജെപി പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് സിപിഎം പ്രതിഷേധ പ്രകടനം നടത്തുകയും ചാലിശ്ശേരി പോലിസില്‍ പരാതി നല്‍കുകയും ചെയ്തു. പിന്നിട് വീണ്ടും അതേ സ്ഥാനത്ത് ബാനര്‍ സ്ഥാപിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ വിണ്ടും ബാനര്‍ നശിപ്പിച്ചു. ഇത് ചോദ്യം ചെയ്തവരെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചെന്നും ഇതില്‍ മൂന്നോളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റെന്നും സിപിഎം പറയുന്നു. തുടര്‍ന്നു നടന്ന പ്രതിഷേധ പ്രകടനത്തിനിടയില്‍  ബിജെപിയുടെ കോടികളും ബാനറുകളും സിപിഎം പ്രവര്‍ത്തകരും നശിപ്പിച്ചു. ഇതോടെ ബിജെപിയും പ്രകടനമായി എത്തിയതോടെ പ്രദേശം സഘര്‍ഷഭരിതമായി. വിവരമറിഞ്ഞ് പട്ടാമ്പി സിഐയുടെ നേതൃത്വത്തില്‍ പട്ടാമ്പി, ചാലിശ്ശേരി, തൃത്താല സ്റ്റേഷനുകളില്‍ നിന്ന് വന്‍ പോലിസ് സംഘം സ്ഥലത്തെത്തിയോയൊണ് സംഘര്‍ഷത്തിന് അയവു വന്നത്. സിപിഎം പ്രവര്‍ത്തകരുടെ പരാതിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ രണ്ട് കേസും അനുമതിയില്ലാതെ പ്രകടനം നടത്തിയതിന്റെ പേരില്‍ ഇരുവിഭാഗത്തിനെതിരേയും ചാലിശ്ശേരി പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top