തണ്ണിത്തോട് ഒഴികെയുള്ള തദ്ദേശഭരണ സ്ഥാപനങ്ങള്‍ അംഗീകാരം നേടി

പത്തനംതിട്ട: ജില്ലയിലെ 66ല്‍ 65 തദ്ദേശഭരണ സ്ഥാപനങ്ങളും 2018-19 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നേടി.  വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടുന്നതിനുള്ള അവസാന തിയ്യതി മാര്‍ച്ച് 31 ആയിരുന്നു. പദ്ധതികള്‍ ഏപ്രില്‍ ഒന്നിന് തന്നെ നിര്‍വഹണം ആരംഭിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് മാത്രമാണ് 2018-19 വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നേടാന്‍  അവശേഷിക്കുന്നത്. തണ്ണിത്തോട് ഒഴികെ ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതികള്‍ ഏപ്രില്‍ ഒന്നിന് നിര്‍വഹണം ആരംഭിക്കാന്‍ സാധിക്കും.
വാര്‍ഷിക പദ്ധതി ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്നതു മൂലം എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും പദ്ധതി നിര്‍വഹണത്തിന് 12 മാസം സമയം ലഭിക്കുമെന്ന സവിശേഷ സാഹചര്യമുണ്ട്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, പന്തളം നഗരസഭ, ഏഴംകുളം, കോഴഞ്ചേരി, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതിയും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും നാറാണംമൂഴി ഗ്രാമപ്പഞ്ചായത്തിന്റേയും 201718 വാര്‍ഷിക പദ്ധതി ഭേദഗതിയും ഇന്നലെ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകരിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണദേവി അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top