തട്ടുകടയിലേക്ക് കാര്‍ ഇടിച്ചു കയറി

ശാസ്താംകോട്ട:മൈനാഗപ്പള്ളി കുറ്റിയില്‍ ചന്തയ്ക്ക് സമീപം പാതയോരത്തുള്ള ചായക്കടയിലേക്ക് കാര്‍ ഇടിച്ചു കയറി. ഈ സമയം കടയിലുണ്ടായിരുന്ന ഉടമയും ഭാര്യയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.വേങ്ങ കളത്തില്‍ വടക്കതില്‍ സതീഷ് നടത്തിയിരുന്ന കടയിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. ഇന്നലെ വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. ശാസ്താംകോട്ടയില്‍ നിന്നും കരുനാഗപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ഇതേ ദിശയില്‍ പോയ മറ്റൊരു ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് നിയന്ത്രണംവിട്ട്  കടയിലേക്ക് ഇടിച്ചുകയറിയത്. ഇതേ സമയം സതീഷും ഭാര്യ രജിതയും കടയില്‍ ഉണ്ടായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കട പൂര്‍ണമായും നശിച്ചു. ശാസ്താംകോട്ട പോലിസ് അപകടത്തിനിടയാക്കിയ വാഹനം കസ്റ്റഡിയിലെടുത്തു.

RELATED STORIES

Share it
Top