തട്ടിപ്പ് പിഇസി മുന്‍ എംഡിക്കെതിരേ സിബിഐ കേസ്

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നു പണം തട്ടിയെന്നാരോപിച്ച് പ്രൊജക്റ്റ് ആന്റ് എക്യുപ്‌മെന്റ് കോര്‍പറേഷന്‍ (പിഇസി) മുന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മിര്‍ച്ചാനന്ദനിക്കെതിരേ സിബിഐ കേസെടുത്തു. എംഡിക്കു പുറമേ മുന്‍ ഓഫിസര്‍മാര്‍, രണ്ടു സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്്.
കേന്ദ്രവാണിജ്യമന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നു 531 കോടി തട്ടിയെന്നാണ് ആരോപണം. പിക്‌സസ് എക്‌സിം (ഐ) പ്രൈവറ്റ് ലിമിറ്റഡ്, ജെറ്റ് ലിങ്ക് ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് കേസില്‍ ഉള്‍പ്പെട്ട സ്വകാര്യ സ്ഥാപനങ്ങള്‍.
അഴിമതി, കുറ്റകരമായ ഗൂഢാലോചന എന്നിവയാണ് ഇവര്‍ക്കെതിരേ ചുമത്തിയത്. 2010ല്‍ ഇരുമ്പ് കയറ്റുമതിയുമായി ബന്ധപ്പെട്ട് പിക്‌സസ് എക്‌സിം കമ്പനിയുമായി 15 കരാറുകള്‍ ഉണ്ടാക്കി ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍, സ്വകാര്യ കമ്പനി വ്യവസ്ഥകള്‍ പാലിച്ചില്ലെന്നും പിഇസി പറയുന്നു.

RELATED STORIES

Share it
Top