തട്ടിപ്പുകേസ് പ്രതിയെ തടഞ്ഞുവച്ച കേസ്: തമിഴ്നാട്ടിലെത്തിച്ച് തെളിവെടുത്തു
kasim kzm2018-07-08T09:58:20+05:30
ഹരിപ്പാട്: മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് ഒരുകോടി രൂപയിലധികം തട്ടിയെടുത്ത മുഖ്യപ്രതിയെ തടഞ്ഞുവെച്ച കേസില്‍ തമിഴ്നാട്ടിലെത്തിച്ച് തെളിവെടുത്തു. കായംകുളം കീരിക്കാട് തെക്ക് വാലയ്യത്ത് പവിശങ്കറിനെ(29) തടഞ്ഞുവെച്ച കേസിലെ പ്രതി തിരുനല്‍വേലിയിലെ പനഗൂടി സൗത്ത് സട്രീറ്റിലുളള ആന്റണി രാജി(33)നെയാണ് തമിഴ്നാട്ടിലെത്തിച്ച് തെളിവെടുത്തത്.
തിരുനല്‍വേലിയിലെ പനഗുടി പുഷ്പവാനത്തുളള കൃഷി തോപ്പിലാണ് തടഞ്ഞുവെച്ചിരുന്നത്. ഇവിടെയും കേസുമായി ബന്ധപ്പെട്ട മറ്റ് സ്ഥലങ്ങളിലും എത്തിച്ചാണ് തെളിവെടുത്തത്. ഈ കേസില്‍ തമിഴ് നാട്ടുകാരായ ക്രിസ്തുരാജ്, ജയപാല്‍, ലിംഗദുരൈ, തിയോഡര്‍, നിഷാന്ത് എന്നീ അഞ്ചുപേരെ കൂടി ഇനി പിടികൂടാനുണ്ട്. ഇവരെല്ലാവരും ഒളിവിലാണ്.പലരോടായി വാങ്ങി നല്കിയ പണം തിരികെ നല്കാത്തതിനാല് ഏജന്റായി പ്രവര്ത്തിച്ചവര്തന്നെയാണ് തമിഴ്നാട്ടില്‍ പവിശങ്കറിനെ തടഞ്ഞുവെച്ചത്.
ഭാര്യ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തമിഴ്നാട് പോലീസിന്റെ സഹായത്തോടെ കനകക്കുന്ന് എസ് ഐ ജി സുരേഷ്കുമാറിന്റെ നേതൃത്വത്തിലുളള സംഘം അവിടെയെത്തി മോചിപ്പിക്കുകയായിരുന്നു. ഭാര്യ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്കിയതിനാല് ഹൈക്കോടതിയില്‍ ഹാജരാക്കിയശേഷം പവിശങ്കറിനെയും അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇടനിലക്കാരായി പ്രവര്‍ത്തിച്ച മൂന്ന് മലായാളികളെകുറിച്ചും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. മലേഷ്യ കൂടാതെ ഗള്‍ഫിലുള്‍പ്പെടെ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുനടത്തിതായി പവിശങ്കറിനെതിരെ വീണ്ടും പരാതി ലഭിച്ചിട്ടുണ്ട്.
കേസിലെ അന്വേഷണത്തിനായി പവിശങ്കറിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യും.