തട്ടിപ്പില്‍ കുടുങ്ങരുതെന്ന് ലുലുദുബയ്: പ്രമുഖ വ്യാപാര സ്ഥാപനമായ ലുലു ഗ്രൂപ്പിന്റെ പേരില്‍ പ്രചരിക്കുന്ന തട്ടിപ്പില്‍ കുടുങ്ങരുതെന്ന് ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കി. ലുലു ഗ്രൂപ്പിന്റെ വന്‍ സമ്മാനത്തിന് നിങ്ങള്‍ അര്‍ഹനായിരിക്കുന്നുവെന്ന് കാണിച്ചാണ് വിവിധ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരണം നടത്തി തട്ടിപ്പ് ടത്തുന്നത്. ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങരുതെന്നും ലുലു ഇത്തരം രൂപത്തില്‍ ആര്‍ക്കും സമ്മാനങ്ങള്‍ നല്‍കുന്നില്ലെന്നും ലുലു നല്‍കുന്ന സമ്മാനങ്ങള്‍ ഗ്രൂപ്പിന്റെ ആധികാരികമായി പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റുകളിലൂടെ മാത്രമായിരിക്കുമെന്നും ലുലു മാനേജ്‌മെന്റ് അറിയിച്ചു. തട്ടിപ്പുകാര്‍ ജനങ്ങളുടെ അക്കൗണ്ട് വിവരങ്ങളടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കുന്ന വിവരം തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ആരും ഇതില്‍ വഞ്ചിതരാകരാകരുതെന്നും കമ്പനി അധികൃതര്‍ ബന്ധപ്പെട്ടവര്‍ക്ക് ഇക്കാര്യത്തെ കുറിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്. ഏറ്റവും പുതിയതായി ലുലു ഗ്രൂപ്പിന്റെ 18 ാം വാര്‍ഷികം പ്രമാണിച്ച് 500 ദിര്‍ഹം ഷോപ്പിംഗ് വൗച്ചര്‍ ലഭിച്ചിട്ടുണ്ടെന്ന് സന്ദേശം അയച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരം തട്ടിപ്പുകള്‍ നടത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയോ അതില്‍ കൊടുത്തിരിക്കുന്ന നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യരുതെന്നും ലുലു ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top