തടവുകാരുടെ അസ്വാഭാവിക മരണം: നഷ്ടപരിഹാരത്തില്‍ നിലപാട് അറിയിക്കണം

കൊച്ചി: ജയിലുകളില്‍ അസ്വാഭാവിക മരണത്തിനിരയായ തടവുകാരുടെ ആശ്രിതര്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നത് സംബന്ധിച്ച് മൂന്നാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
സുപ്രിം കോടതിയുടെ ജയില്‍പരിഷ്‌കരണ നിര്‍ദേശങ്ങള്‍ കണക്കിലെടുത്ത് സ്വമേധയാ പരിഗണിച്ച പൊതു താല്‍പര്യ ഹരജിയിലാണ് നിര്‍ദേശം. ഹരജിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിശദീകരണ പ്രകാരം മരണപ്പെട്ടവരില്‍ ചിലരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്ന് വിലയിരുത്തിയാണ് നിര്‍ദേശം.2011 മുതല്‍ 2016 വരെ 21 പേര്‍ വിവിധ ജയിലുകളില്‍ മരിച്ചുവെന്നാണു സര്‍ക്കാര്‍ പറയുന്നത്. എങ്ങനെയാണ് ഈ കേസുകള്‍ കൈകാര്യം ചെയ്തതെന്നും അറിയിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top