തച്ചനാട്ടുകര പഞ്ചായത്ത് ഓഫിസിലെ ഒഴിവുകള്‍ ഉടന്‍ നികത്തണം: എസ്ഡിപിഐ

മണ്ണാര്‍ക്കാട്: തച്ചനാട്ടുകര പഞ്ചായത്ത് ഓഫിസില്‍ ജീവനക്കാരുടെ ഒഴിവുകള്‍ ഉടന്‍ നികത്തണമെന്നും ജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ഉടന്‍ പരിഹാരം കാണണമെന്നും എസ്്ഡിപിഐ തച്ചനാട്ടുകര പഞ്ചായത്ത് സമ്മേളന പ്രമേയം ആവശ്യപ്പെട്ടു.
വേനല്‍ രൂക്ഷമായിട്ടും വാട്ടര്‍ കിയോസ്‌കുകളില്‍ വെള്ളം നിറക്കാത്തത് ആശങ്കജനകമാണ്. ജില്ലാ പ്രസിഡന്റ് എസ് പി അമീറലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാബു അമ്പലപ്പാറ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
റഫീഖ് കൂരിക്കാടന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. ഭാരവാഹികള്‍: റഫീഖ് (പ്രസിഡന്റ്), രാജു (സെക്രട്ടറി), സിറാജ്, അലിപി ടി (വൈസ് പ്രസിഡന്റ്) നൗഫല്‍, അബുബക്കര്‍ പി സി ( ജോ.സെക്രട്ടറി), കുട്ടുപ്പു ഹാജി (ഖജാഞ്ചി).

RELATED STORIES

Share it
Top