തച്ചങ്കരിക്കെതിരേ തൊഴിലാളി സംഘടനകള്‍ കത്ത് നല്‍കി

തിരുവനന്തപുരം: എംഡി ടോമിന്‍ ജെ തച്ചങ്കരി കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കുന്ന തൊഴിലാളിവിരുദ്ധ പരിഷ്‌കാരങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയന്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന് കത്തുനല്‍കി. തിരുവനന്തപുരത്ത് ചേര്‍ന്ന തൊഴിലാളി യൂനിയനുകളുടെ യോഗത്തിലെടുത്ത തീരുമാനപ്രകാരമാണ് കത്ത് നല്‍കിയത്. കെഎസ്ആര്‍ടിസിയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കങ്ങളാണ് തച്ചങ്കരി നടത്തുന്നതെന്നു കത്തില്‍ ആരോപിക്കുന്നു. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി എന്നിവരാണ് നോട്ടീസ് നല്‍കിയത്. അതേസമയം, തൊഴിലാളി സംഘടനകളെ തള്ളിയും എംഡിയെ പിന്തുണച്ചും മന്ത്രി എ കെ ശശീന്ദ്രന്‍ രംഗത്തെത്തി. മുമ്പ് ലഭിച്ചിരുന്ന സൗകര്യങ്ങള്‍ കുറയുമെന്ന ഭയമാണ് തൊഴിലാളികളുടെ ആശങ്കയ്ക്കിടയാക്കുന്നതെന്നു ഗതാഗതമന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top