തങ്ങളുടെ താല്‍പര്യം സംരക്ഷിച്ചാല്‍ ആണവക്കരാറില്‍ തുടരും: റൂഹാനി

ആങ്കറ: ആണവക്കരാറില്‍ നിന്നു യുഎസ് പിന്‍മാറിയാലും തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് ഉറപ്പു ലഭിച്ചാല്‍ ലോകശക്തികളുമായുള്ള ആണവക്കരാറില്‍ തുടരുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. എല്ലാ സാഹചര്യങ്ങളെയും നേരിടാന്‍  തയ്യാറെടുത്തിട്ടുണ്ട്. നമ്മുടെ ജീവിതത്തില്‍ അടുത്ത ആഴ്ച മുതല്‍ മാറ്റം ഉണ്ടാവില്ലെന്നും ദേശീയ ടെലിവിഷനിലൂടെ അദ്ദേഹം അറിയിച്ചു. അമേരിക്കയില്ലെങ്കിലും കരാറില്‍ നിന്നു നാമുദ്ദേശിക്കുന്നത് ലഭിക്കുകയാണെങ്കില്‍ മറ്റു കക്ഷികളുമായി കരാര്‍ മുന്നോട്ടു കൊണ്ടുപോവുമെന്നും അദ്ദേഹം പറഞ്ഞു. 2015ലാണ് യുഎസ്, ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍, റഷ്യ, ചൈന എന്നീ രാജ്യങ്ങളുമായി ഇറാന്‍ ആണവക്കരാറില്‍ ഒപ്പിട്ടത്. എന്നാല്‍, കരാറില്‍ നിന്നു യുഎസ് പിന്‍മാറുമെന്നു പ്രസിഡന്റ് ഡോണള്‍ഡ്് ട്രംപ്  പ്രഖ്യാപിച്ചിരുന്നു.

RELATED STORIES

Share it
Top