തകര്‍ന്ന വിമാനത്തിന്റെ പൈലറ്റ് ഇന്ത്യക്കാരന്‍

ന്യൂഡല്‍ഹി: 188 പേരുമായി ജാവ കടലില്‍ തകര്‍ന്നുവീണ ഇന്തോനീസ്യന്‍ വിമാനത്തിന്റെ പൈലറ്റ് ഇന്ത്യക്കാരനാണെന്നു റിപോര്‍ട്ട്. ഇന്തോനീസ്യന്‍ സ്വകാര്യ വിമാനക്കമ്പനിയായ ലയണ്‍ എയറിന്റെ മുഖ്യ പൈലറ്റ് ഡല്‍ഹി മയൂര്‍ വിഹാര്‍ സ്വദേശിയായ 31കാരന്‍ ഭവ്യെ സുനേജ ആയിരുന്നു.
2011 മാര്‍ച്ചിലാണ് സുനേജ ലയണ്‍ എയറില്‍ ചേര്‍ന്നത്. ഭേല്‍ എയര്‍ ഇന്റര്‍നാഷനലില്‍ നിന്നു വൈമാനിക പരിശീലനം പൂര്‍ത്തിയാക്കിയ സുനേജ എമിറേറ്റ്‌സില്‍ ട്രെയിനിയായി ജോലി ചെയ്തിരുന്നു. ബോയിങ് 737 യാത്രാവിമാനങ്ങള്‍ പറത്തുന്നതില്‍ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. ഡല്‍ഹിയിലേക്കു ട്രാന്‍സ്ഫര്‍ അനുവദിക്കണമെന്ന് സുനേജ ആവശ്യപ്പെട്ടിരുന്നതായി ലയണ്‍ എയര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഏറ്റവും കൃത്യതയോടെ ജോലി ചെയ്തിരുന്ന വ്യക്തിയായിരുന്നു സുനേജ എന്നും കമ്പനി അറിയിച്ചു.

RELATED STORIES

Share it
Top