തകര്‍ന്ന റോഡ് യാത്രക്കാര്‍ക്ക് ദുരിതം വിതയ്ക്കുന്നു

പെരുമ്പാവൂര്‍: അറ്റകുറ്റപ്പണികള്‍ നടത്തി മണിക്കൂറുകള്‍ക്കം തകര്‍ന്ന് തരിപ്പണമായ റോഡ് യാത്രക്കാര്‍ക്ക് ദുരിതം വിതയ്ക്കുന്നു. പെരുമ്പാവൂര്‍ റ്റിബി റോഡില്‍ മുനിസിപ്പല്‍ ലൈബ്രറി ജങ്ഷനില്‍ രണ്ടാഴ്ച മുന്‍പാണ് കുഴിയടച്ചത്.
മഴ കനത്തതോടെ ടാര്‍ ഒലിച്ച് പോയി.  അടച്ചകുഴികളില്‍ വെള്ളം കെട്ടിനിന്ന് കുഴിയുണ്ടെന്ന് അറിയാതെ വരുന്ന സൈക്കിള്‍, ടൂവീലര്‍ യാത്രക്കാരാണ് ഭൂരിഭാഗവും അപകടത്തില്‍ പെടുന്നത്.  എംസി റോഡില്‍ നിന്നും ആലുവ ഭാഗത്തേക്കും, എഎം റോഡില്‍ നിന്നും അങ്കമാലി, നെടുമ്പാശ്ശേരി, കാലടി, കോടനാട് എന്നീ ഭാഗങ്ങളിലേക്ക് വാഹനങ്ങള്‍ തിരിച്ച് വിടുന്നപ്രധാന ബൈപാസുകൂടിയാണിത്.
ഈ ഭാഗങ്ങളിലെ റോഡ് തകര്‍ന്നത് മൂലം എംസി റോഡിലേയും എഎം റോഡിലേയും വാഹനങ്ങള്‍ ഈ ബൈപാസ് ഒഴിവാക്കുന്നതു മൂലം നഗരമധ്യത്തിലെ ഗതാഗത കുരുക്ക് വര്‍ദ്ധിക്കാന്‍ കാരണമായി. ആയുര്‍വേദ ആശുപത്രിയില്‍ നിന്നും തുടങ്ങി എംസി റോഡില്‍ ഔഷധി ജങ്ഷനില്‍ അവസാനിക്കുന്ന ഈ റോഡിന്റെ റീ ടാറിങ്ങിന്റെ ആരംഭഘട്ടത്തില്‍ തന്നെ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ കാലവര്‍ഷം തുടങ്ങിയ ശേഷമുള്ള വര്‍ക്കിന്റെ അപാകതകള്‍ ചൂണ്ടികാട്ടിയിരുന്നു.
റോഡ് നിര്‍മ്മാണത്തിനുള്ള അനുമതി നേരത്തെ ലഭിച്ചിട്ടും കാലവര്‍ഷം കനക്കുന്നതുവരെ റോഡ് നിര്‍മ്മാണം വൈകിപ്പിച്ച കോണ്‍ട്രാക്റ്ററുടെ നടപടിയും അതിന് ഒത്താശ ചെയ്ത മരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ നിലപാടുകളോടും പെതുജനങ്ങള്‍ക്ക് പരാതിയുള്ളതായി അറിയുന്നു.

RELATED STORIES

Share it
Top