തകരില്ല ദ്രാവിഡെന്ന വന്‍മതില്‍അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ കിരീടം ചൂടിയപ്പോള്‍ ഗാലറിയില്‍ ആവേശത്തോടെ കൈയടിച്ചവരുടെ കൂട്ടത്തില്‍ രാഹുല്‍ ദ്രാവിഡ് എന്ന ഇതിഹാസ മനുഷ്യനുമുണ്ടായിരുന്നു. ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബാറ്റിങ് വന്‍മതിലായിരുന്ന ദ്രാവിഡെന്നെ അതുല്യ പ്രതിഭയുടെ ക്ഷമയും അച്ചടക്കവും നിറഞ്ഞ പരിശീലനമാണ് ന്യൂസിലന്‍ഡിലെ ഇന്ത്യയുടെ വിജയത്തിന് പിന്നിലെ സൂത്രവാക്യം. 16 വര്‍ഷത്തോളം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗമായിരുന്നിട്ടും ഒരു തവണ പോലും ലോകകപ്പ് നേടാന്‍ ഭാഗ്യം ലഭിക്കാത്തതിന്റെ മനോവേദന ന്യൂസിലന്‍ഡില്‍ പുഞ്ചിരിച്ചുകൊണ്ട് മറന്നാണ് ദ്രാവിഡ് തിരിച്ച് വണ്ടികയറുന്നത്. 'എനിക്ക് അഭിമാനമുണ്ട്, കഴിഞ്ഞ 14 മാസത്തെ അധ്വാനം ഫലം കണ്ടിരിക്കുന്നു. കൂടെ പ്രവര്‍ത്തിച്ച എല്ലാ സഹപ്രവര്‍ത്തകര്‍ക്കും നന്ദി. കളിക്കളത്തില്‍ എല്ലാം അര്‍പ്പിച്ച താരങ്ങളുടെ പ്രകടനത്തിനെ അഭിനന്ദിക്കാന്‍ വാക്കുകളില്ല - ദ്രാവിഡ് മല്‍സര ശേഷം പറഞ്ഞു.

RELATED STORIES

Share it
Top