ഡ്രൈവറെ മര്‍ദിച്ച് പണവും ഓട്ടോയും തട്ടിയെടുത്ത കേസില്‍ മൂന്നു പേര് പിടിയില്‍
kasim kzm2018-05-03T09:51:31+05:30
തൃശൂര്‍: നഗരത്തില്‍ നിന്ന് ഓട്ടോറിക്ഷ വാടകയ്ക്ക് വിളിച്ചുകൊണ്ടുപോയി െ്രെഡവറെ മര്‍ദിച്ച് ഓട്ടോറിക്ഷയും പണവും തട്ടിയെടുത്ത കേസിലെ 3 പേരെ തൃശൂര്‍ ഷാഡോ പോലിസ് പിടികൂടി. പുറനാട്ടുകര സ്വദേശി കുരിശിങ്കല്‍ വീട്ടില്‍ പ്രിന്റോ, അടാട്ട് അമ്പലംകാവ് സ്വദേശി നിതിനിക്കല്‍ വീട്ടില്‍ ലിയോണ്‍, പുല്ലഴി സ്വദേശി മാളിയേക്കല്‍ വീട്ടില്‍ സിന്റോ എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായവര്‍ കൊലക്കേസടക്കമുള്ള നിരവധി കേസുകളിലെ പ്രതികളാണെന്ന് പോലിസ് പറഞ്ഞു.