ഡ്രൈവറെ മര്‍ദിച്ചതായി പരാതി

താമരശ്ശേരി: ടിപ്പര്‍ ഡ്രൈവറെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. മുക്കം മുരിങ്ങംപുറായില്‍ കുഴിക്കണ്ടത്തില്‍ നൂറുദ്ദീന്‍ (5) ആണ് പരുക്കുകളോടെ കെഎംസിടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടിയത്. ഇന്നലെ വൈകീട്ട് അഞ്ചോടെ കൂടത്തായി അങ്ങാടിക്ക് സമീപത്തായിരുന്നു സംഭവം. മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ 20ഓളം വരുന്ന സംഘം തടഞ്ഞ് നിര്‍ത്തുകയും പുറത്തേക്ക് വലിച്ചിട്ട് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നുവെന്ന് നൂറുദ്ദീന്‍ പറഞ്ഞു.
മാസങ്ങള്‍ക്ക് മുമ്പ് മുക്കത്ത് ടിപ്പര്‍ ഇടിച്ച് മാതാവും മകളും മരിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ തടഞ്ഞിരുന്നു. മുരിങ്ങംപുറായില്‍ പ്രദേശത്ത് ടിപ്പര്‍ തടയാന്‍ നൂറുദ്ധീനും രംഗത്തിറങ്ങിയിരുന്നു. ഈ സമയം സര്‍വീസ് നടത്തിയ കൂടത്തായി സ്വദേശിയുടെ ടിപ്പര്‍ തടഞ്ഞതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നാണ് സംശയം.

RELATED STORIES

Share it
Top