ഡ്രൈവര്‍ക്ക്് നെഞ്ചുവേദന; ബസ് ബൈക്കിലും വൈദ്യുതിത്തൂണിലുമിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്

അമ്പലപ്പുഴ: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിയന്ത്രണം തെറ്റിയ ബസ് വൈദ്യുത പോസ്റ്റിലും ബൈക്കിലുമിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്. ദേശീയ പാതയില്‍ മെഡിക്കല്‍ കോളജ് ആശുപത്രി ജങ്ഷനു സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. എടത്വാ ഡിപ്പോയിലെ ബസ് ആലപ്പുഴയിലേക്ക് പോവുമ്പോഴായിരുന്നു ഡ്രൈവര്‍ ജോമോന് നെഞ്ചുവേദന അനുഭവപ്പെട്ടത്. നിയന്ത്രണം തെറ്റിയ ബസ് വൈദ്യുതപോസ്റ്റിലിടിച്ച ശേഷം സമീപത്തുണ്ടായിരുന്ന ബൈക്കിലിടിച്ച് നില്‍ക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനായ മെഡിക്കല്‍ കോളജാശുപത്രിയിലെ ഡോ. വിനു, ബസ് യാത്രക്കാരായ പുന്തല നമ്പൂതിരി പറമ്പില്‍ സുരേഷിന്റെ മകന്‍ സുനീഷ്(23), പുറക്കാട് കുറ്റിക്കല്‍ അഷ്‌റഫിന്റെ മകന്‍ ഇജാസ് (28) എന്നിവരെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  പുന്നപ്ര പോലിസ് കേസെടുത്തു.

RELATED STORIES

Share it
Top