ഡ്രോപ്‌സ് ഫുട്‌ബോള്‍: കാലിക്കറ്റ് യങ്‌സ്റ്റേഴ്‌സിനും നല്ലളം എഫ്എക്കും ജയം

കോഴിക്കോട്: ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഡ്രോപ്‌സ് ഫുട്‌ബോള്‍ ലീഗ് ചാംപ്യന്‍ഷിപ്പില്‍ ആദ്യമല്‍സരത്തില്‍ കാലിക്കറ്റ് യങ്‌സ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ട്  ഗോളുകള്‍ക്ക് യങ്‌സ്റ്റേഴ്‌സിനെ പരാജയപ്പെടുത്തി. യങ്‌സ്റ്റേഴ്‌സിന് വേണ്ടി 52ല്‍ മിസ്ഹബും 57ല്‍ ജംഷീറും ജൂനിയര്‍ യൂത്ത്‌സിന് വേണ്ടി 51ല്‍ ഡാനിഷും ഗോളുകള്‍ സ്‌കോര്‍ ചെയ്തു.
രണ്ടാമത്തെ മല്‍സരത്തില്‍ നല്ലളം ഫുട്ബാള്‍ അക്കാദമി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കൂരിയാല്‍ ബ്രദേഴ്‌സ് ക്ലബ്ബിനെ പരാജയപ്പെടുത്തി. നല്ലളത്തിന് വേണ്ടി 52, 58 മിനുട്ടുകളില്‍ അസീസും കൂരിയാലിന് വേണ്ടി ഏഴില്‍ പ്രകാശും ഗോള്‍ സ്‌കോര്‍ ചെയ്തു.  ഇ ഡിവിഷന്‍ വിഭാഗത്തില്‍ ആദ്യ മല്‍സരത്തില്‍ നായനാര്‍ മെമ്മോറിയല്‍ ക്ലബ്ബ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കോംട്രസ്റ്റിനെ പരാജയപ്പെടുത്തി. നായനാര്‍ ക്ലബ്ബിന് വേണ്ടി 40ല്‍ അഭയും 45ല്‍ അഭിരാം, 65ല്‍ സൂരജും കോംട്രസ്റ്റിന് വേണ്ടി 35ല്‍ രാഹുലും 55ല്‍ ധീരജും ഗോളുകള്‍ സ്‌കോര്‍ ചെയ്തു. രണ്ടാമത്തെ മല്‍സരത്തില്‍ മര്‍ച്ചന്റ് ഒരു ഗോളിന് ഇ സി ഭരതന്‍ അക്കാദമിയെ പരാജയപ്പെടുത്തി. അമീന്‍ ഗോള്‍ സ്‌കോര്‍ ചെയ്തു.

RELATED STORIES

Share it
Top