ഡോ. ഹാദിയ കേസ് : എന്‍ഡബ്ല്യുഎഫ് മനുഷ്യാവകാശ കമ്മീഷന് നിവേദനം നല്‍കിതിരുവനന്തപുരം: ഡോ. ഹാദിയക്ക് സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് നാഷനല്‍ വിമന്‍സ് ഫ്രണ്ട് മനുഷ്യാവകാശ കമ്മീഷന് നിവേദനം നല്‍കി. മാതാപിതാക്കളോടൊപ്പം വിട്ടയക്കപ്പെട്ട ഹാദിയ കോടതിവിധിയുടെ മറവില്‍ കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ് നേരിടുന്നത്. കേസിന്റെ വാദം നടന്ന അഞ്ചു മാസത്തിലധികവും കോടതിയുടെ തടവിലായിരുന്ന ഹാദിയ ഇപ്പോള്‍ സകല സ്വാതന്ത്ര്യവും നിഷേധിച്ച് വീട്ടുതടങ്കലിലെന്നവണ്ണമാണ് കഴിയുന്നതെന്നും നിവേദനത്തില്‍ പറയുന്നു. കടുത്ത ഏകാന്തതയും മാനസിക പീഡനവുമാണ് ഹാദിയ നേരിടുന്നതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ഭാരവാഹികള്‍ വെളിപ്പെടുത്തിയിരുന്നു. ഹാദിയക്ക് പൂര്‍ണ സ്വാതന്ത്ര്യം ഉറപ്പുവരുത്തുക, ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്. നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എല്‍ നസീമ, എ എഫ് റജീന, മാജിദ, ഫാത്തിമ, റൈഹാനത്ത്, ആര്‍ എസ് റഹീമ, റെമീന ജബ്ബാര്‍, പി എം ജസീല, ഷാഹിന ടി, ഹൈറു എന്നിവരടങ്ങിയ വിവിധ സംഘങ്ങളായാണ് മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും നിവേദനം നല്‍കിയത്.

RELATED STORIES

Share it
Top