ഡോ. രേഖ നായര്‍ ആര്‍സിസി ഡയറക്ടര്‍

തിരുവനന്തപുരം: റീജ്യനല്‍ കാന്‍സര്‍ സെന്ററിലെ പത്തോളജി വിഭാഗം അഡീഷനല്‍ പ്രഫസറും ദേശീയ രക്താര്‍ബുദ രോഗനിര്‍ണയ വിദഗ്ധയുമായ ഡോ. രേഖ നായരെ ഡയറക്ടറായി നിയമിച്ചതായി മന്ത്രി കെ കെ ശൈലജ. ആര്‍സിസിയിലെ നാലാമത്തെ ഡയറക്ടറും ആദ്യത്തെ വനിതാ ഡയറക്ടറും കൂടിയാണ് ഡോ. രേഖ നായര്‍. തിരുവനന്തപുരം മെഡിക്ക ല്‍ കോളജില്‍ നിന്ന് 1984ല്‍ എംബിബിഎസിലും 1990ല്‍ പത്തോളജി എംഡിയിലും ഉന്നത വിജയം നേടിയിരുന്നു. അമേരിക്കയിലെ നാഷനല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഇംഗ്ലണ്ടിലെ ലീഡ്‌സ് സര്‍വകലാശാലയില്‍ നിന്നും രക്താര്‍ബുദ നിര്‍ണയത്തില്‍ ഡോ. രേഖ നായര്‍ പരിശീലനം നേടിയിട്ടുണ്ട്. ഇപ്പോള്‍ ഐസിഎംആറിന്റെ രക്താര്‍ബുദ നിര്‍ണയ ടാസ്‌ക്‌ഫോഴ്‌സ് അംഗമാണ്.

RELATED STORIES

Share it
Top