ഡോ. മുര്‍ഷിദാ മുജീബ്‌റഹ്മാന് കേന്ദ്രസര്‍ക്കാരിന്റെ ആദരം

വളപട്ടണം: ഡോ. മുര്‍ഷിദാ മുജീബ്‌റഹ്്മാന് കേന്ദ്ര സര്‍ക്കാരിന്റെ ആദരം. ഹോമിയോപതിയില്‍ ഗവേഷണം നടത്തിയതിനു ഡല്‍ഹിയില്‍ നടന്ന അന്താരാഷ്ട്ര ഹോമിയോപതിക്ക് സമ്മേളനത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ പുരസ്‌കാരം സമ്മാനിച്ചു.
ഹോമിയോ മെഡിസിനെ കാര്‍ഷിക ഗവേഷണ രംഗത്ത് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന വിഷയത്തെ ആസ്പദമാക്കി സമര്‍പ്പിച്ച പ്രബന്ധമാണ് പുരസ്‌കാരത്തിനര്‍ഹമായത്. തിരുവനന്തപുരം ശ്രീ വിദ്യാധിരാജാ ഹോമിയോ മെഡിക്കല്‍ കോളജില്‍ നിന്ന് ബിരുദമെടുത്ത മുര്‍ഷിദ വളപട്ടണത്തെ ടി പി മുജീബ് റഹ്്മാന്റെയും മാട്ടൂലിലെ ബി എസ് ശരീഫയുടെയും മകളാണ്. സഹോദരി മുഹ്‌സിന എന്‍ജിനീയറിങ്ങ് ബിരുദധാരിയാണ്.

RELATED STORIES

Share it
Top