ഡോ. പോള്‍ തോമസിന്റെ ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിങ് പരിശീലനം

ദോഹ: വ്യക്തിത്വ വികസന, മനോനിയന്ത്രണ പരിശീലന പരിപാടിയായ ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിങ് പരിശീലനം വീണ്ടും ദോഹയില്‍. സോഫ്റ്റ് സ്‌കില്‍ പരിശീലകനും എച്ച് ആര്‍ ഡി, കരിയര്‍, ബിസിനസ് കണ്‍സല്‍ട്ടന്‍സികളില്‍ പ്രശസ്തനുമായ ഇന്റര്‍നാഷണല്‍ ട്രെയിനര്‍ ഡോ. പോള്‍ തോമസ് നയിക്കുന്ന എന്‍ എല്‍ പി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്നു മുതല്‍ മൂന്ന് ദിവസങ്ങളിലായി ഹോട്ടല്‍ റീതാജ് റോയലില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പരിശീലകര്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അഭിഭാഷകര്‍, അധ്യാപകര്‍, സെയില്‍സ്മാന്‍മാര്‍, ബിസിനസുകാര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍, മാനേജര്‍മാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങി വിവിധ രംഗങ്ങളില്‍ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വ്യക്തിത്വവികസനത്തിനുള്ള വിദഗ്ധ പരിശീലനമാണ് മൈന്‍ഡ്‌സ് ഐ കണ്‍സള്‍ട്ടന്‍സി ഇന്റര്‍നാഷനലിന്റെ ബാനറില്‍ സംഘടിപ്പിക്കുന്നത് ഡോ. പോള്‍ തോമസ് പറഞ്ഞു.
കോഴ്‌സ് ഫീയോടു കൂടി മൂന്നു ദിവസം നടക്കുന്ന പരിശീലനപരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് എന്‍ എല്‍ പി പരിശീലനത്തിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
അതോടൊപ്പം, 24ന് ഞായറാഴ്ച സെയില്‍സ് ആ്ന്റ് മാര്‍ക്കറ്റിങ് ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു വേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടിയും സംഘടിപ്പിച്ചുണ്ട്. വിശദ വിവരങ്ങള്‍ക്ക് 6661 4796 എന്ന നമ്പറില്‍ ബന്ധപ്പെടുക.
മൈന്‍ഡ്‌സ് ഐ ഇന്റര്‍നാഷനല്‍ ഖത്തര്‍ കോഓഡിനേറ്റര്‍ സക്കരിയ സലാഹുദ്ദീന്‍, സൗദി അറേബ്യ കോഓഡിനേറ്റര്‍ സലീം കൊച്ചി, ഡോ. പോള്‍ തോമസ് വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top