ഡോ. ജോര്‍ജ് ജോസഫ് അന്തരിച്ചുനെടുംകുന്നം: ഇന്ത്യന്‍ അംബാസഡറും കോണ്‍സല്‍ ജനറലുമായി വിവിധ രാജ്യങ്ങളില്‍ സേവനമനുഷ്ഠിച്ച പൂഞ്ഞാര്‍ കിഴക്കേത്തോട്ടം ഡോ. ജോര്‍ജ് ജോസഫ് ഐഎഫ്എസ് (66) നിര്യാതനായി. ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ 11ന് നെടുംകുന്നത്തെ വസതിയില്‍ എത്തിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് നെടുംകുന്നം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയില്‍ സംസ്‌കരിക്കും. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൂന്നാഴ്ച മുമ്പാണ് ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ ഒന്നിനായിരുന്നു അന്ത്യം. 1976 ഐഎഫ്എസ് ബാച്ചുകാരനായ ജോര്‍ജ് ജോസഫ് ചൈനയില്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. റഷ്യയിലെ ഇന്ത്യന്‍ എംബസി, ജിദ്ദ, ദുബയ്, വാന്‍കൂവര്‍ (കാനഡ) എന്നിവിടങ്ങളില്‍ കോണ്‍സല്‍ ജനറല്‍ തുര്‍ക്‌മെനിസ്താന്‍, ഖത്തര്‍, ബഹ്‌റയിന്‍, എന്നിവിടങ്ങളില്‍ ഇന്ത്യന്‍ അംബാസഡറായും സേവനമനുഷ്ഠിച്ചു. 2010ല്‍ ബഹ്‌റയിന്‍ അംബാസഡറായി സര്‍വീസില്‍ നിന്നു വിരമിച്ചു. ഭാര്യ: റാണി നെടുംകുന്നം പുതിയാപറമ്പില്‍ കുടുംബാംഗം. മകള്‍: രേണു. മരുമകന്‍: വിന്‍ ജോണ്‍ തിരുവല്ല (ഡയറക്ടര്‍, ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്‌കൂള്‍ ദുബയ്).

RELATED STORIES

Share it
Top