ഡോ. കഫീല്‍ ഖാന്‍ പോലിസ് കസ്റ്റഡിയില്‍; അജ്ഞാത കേന്ദ്രത്തിലെന്ന് ബന്ധുക്കള്‍

ഗൊരഖ്പൂര്‍: ഡോക്ടര്‍ കഫീല്‍ഖാനെ ഉത്തര്‍പ്രദേശ് പോലിസ് അജ്ഞാതകേന്ദ്രത്തിലേക്കു മാറ്റിയതായി ബന്ധുക്കള്‍. കഫീല്‍ ഖാനെ പോലിസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. യുപി ബഹ്‌റായ് ജില്ലാ ആശുപത്രിയില്‍ തുടര്‍ച്ചയായുണ്ടായ ശിശുമരണങ്ങളെ തുടര്‍ന്ന് ആശുപത്രി സന്ദര്‍ശിച്ച അദ്ദേഹത്തെ പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി കുരുന്നുകള്‍ മരിച്ചതിനെ തുടര്‍ന്നാണ് കഫീല്‍ ഖാന്‍ ആശുപത്രിയിലെത്തിയത്.
തുടര്‍ന്ന് മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തെ പോലിസ് കസ്റ്റഡിയിലെടുത്തത്. ബന്ധുക്കള്‍ക്കും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും കൃത്യമായ വിവരം കൈമാറാതെ കഫീല്‍ ഖാനെ പോലിസ് അജ്ഞാതകേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. സര്‍ക്കാര്‍ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് കുരുന്നുകളുടെ മരണത്തിനിടയാക്കിയതെന്ന് ആശുപത്രി സന്ദര്‍ശിച്ച ഡോ. കഫീല്‍ ഖാന്‍ ലൈവ് വീഡിയോയിലൂടെ പുറംലോകത്തെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു പോലിസ് നടപടി. പോലിസ് കസ്റ്റഡിയിലായ കഫീല്‍ ഖാനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

RELATED STORIES

Share it
Top