ഡോ. ആരിഫ് അല്‍വി പാക് പ്രസിഡന്റ്

ഇസ്‌ലാമാബാദ്: ഡോ. ആരിഫ് അല്‍വി പാകിസ്താന്റെ 13ാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി സ്ഥാനാര്‍ഥിയാണ് ആരിഫ് അല്‍വി. എതിര്‍സ്ഥാനാര്‍ഥിയായ മൗലാന ഫസ്‌ലുര്‍റഹ്മാന്‍ 184 ഇലക്ടറല്‍ വോട്ടുകള്‍ നേടിയപ്പോള്‍ ആരിഫ് അല്‍വി 353 വോട്ടുകള്‍ നേടിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. പാര്‍ട്ടി പരിഗണനകളില്ലാതെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രസിഡന്റായി പ്രവര്‍ത്തിക്കുമെന്നു അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഒമ്പതിനു അധികാരമേല്‍ക്കും.

RELATED STORIES

Share it
Top