ഡോക്യുമെന്ററി പ്രകാശനവും മനുഷ്യാവകാശ സംഗമവും ഇന്ന്

മലപ്പുറത്ത്മലപ്പുറം: അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായ ഇന്ന് (ഡിസംബര്‍ 10) ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ) കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ചോക്കാട് മുജീബ് റഹ്മാന്‍-ഖമറുന്നീസ ബീവി ഇരട്ടക്കൊലപാതകത്തിന്റെ ഡോക്യുമെന്ററി പ്രകാശനവും മനുഷ്യാവകാശ സംഗമവും സംഘടിപ്പിക്കും. മലപ്പുറം ബാങ്ക് ഓഡിറ്റോറിയത്തില്‍ വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ വൈപ്പിന്‍ എല്‍പിജി വിരുദ്ധ സമരത്തിന്റെ മുന്നണിപ്പോരാളി ജയഗോഷ്, കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ കവയത്രി വിജയരാജ മല്ലിക, മനുഷ്യാവകാശ പ്രവര്‍ത്തകനായ എ വാസു, കൊല്ലപ്പെട്ട ഖമറുന്നീസ ബീവിയുടെ പിതാവ് ചെമ്പകശ്ശേരി മുഹമ്മദ്‌കോയ തങ്ങള്‍, തേജസ് എഡിറ്റര്‍ കെ എച്ച് നാസര്‍, അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ മലയാളി ഡോക്യൂമെന്ററി ഫിലിം സംവിധായകന്‍ ഗോപാല്‍ മേനോ ന്‍, എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, ജനറല്‍ സെക്രട്ടറി ടി കെ അബ്ദുസ്സമദ് പങ്കെടുക്കും. കരുതിയിരിക്കുക ജനാധിപത്യ ഇടങ്ങളെ ഫാഷിസം കീഴ്‌പ്പെടുത്തുന്നു എന്ന ശീര്‍ഷകത്തിലാണ് മനുഷ്യാവകാശ സംഗമം. സമാപനത്തോടനുബന്ധിച്ചു ചോക്കാട് ഇരട്ടക്കൊലപാതകത്തിന്റെ ഡോക്യൂമെന്ററി പ്രദര്‍ശനം ഉണ്ടായിരിക്കും.

RELATED STORIES

Share it
Top