ഡോക്ടേഴ്‌സ് ദിനത്തില്‍ ഡോക്ടറായി ജില്ലാ പോലിസ് മേധാവി

ദേളി: ഡോക്ടേഴ്‌സ് ദിനത്തില്‍ ജില്ലാ പോലിസ് മേധാവി ഡോക്ടറായി. ജനമൈത്രി പോലിസ് കാസര്‍കോടും ദേളി എച്ച്എന്‍സി ഹോസ്പിറ്റലും സംയുക്തമായി നടത്തിയ മെഡിക്കല്‍ ക്യാംപിലാണ് ജില്ലാ പോലിസ് മേധാവി ഡോ. എ ശ്രീനിവാസ് രോഗികളെ പരിശോധിച്ചത്.
സിവില്‍ സര്‍വീസില്‍ പ്രവേശിക്കുന്നതിനു മുമ്പ് മൂന്ന് വര്‍ഷം ഡോക്ടറായി പ്രാക്ടീസ് നടത്തിയ ഡോ. ശ്രീനിവാസ് മെഡിക്കല്‍ ക്യാംപ് ഉദ്ഘാടനം ചെയ്ത ശേഷം രോഗികളെ പരിശോധിച്ചത്.
ഡോ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ഷിജാസ് മംഗലാട്ട് മുഖ്യാതിഥിയായിരുന്നു. ഡോ.മുഹമ്മദ് സലീം, സിഐ സി എ അബ്ദുര്‍ റഹീം, എസ്‌ഐ പി അജിത് കുമാര്‍, ഡോ. മൊയ്തീന്‍ കുഞ്ഞി, കെ പി അബൂ യാസര്‍, കെ പി വി രാജീവന്‍, പ്രദീപ്, വിനോദ് കുമാര്‍, ജിന്‍സര്‍, കുമാരന്‍, ബിന്ദു സംബന്ധിച്ചു. ഡോ: അര്‍ഷി മുഹമ്മദ്, ഡോ: രാജേഷ്, ഡോ. ബിനി മോഹന്‍ രോഗികളെ പരിശോധിച്ചു.

RELATED STORIES

Share it
Top