ഡോക്ടറെ സ്ഥലം മാറ്റിയതിനെതിരേ പ്രതിഷേധം ശക്തം; ഇന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാര്‍ച്ച്

തൃക്കരിപ്പൂര്‍: സാധാരണക്കാരായ ആയിരക്കണക്കിന് രോഗികളുടെ ആശ്രയമായ തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനെ സ്ഥലം മാറ്റിയതിനെതിരേ പ്രതിഷേധം ശക്തമാകുന്നു.
പീഡിയാട്രീഷ്യന്‍ ഡോ. കുഞ്ഞബ്ദുല്ലയെ കാഞ്ഞങ്ങാട്ടേക്ക് സ്ഥലം മാറ്റിയതിനെതിരെ വിവിധ സംഘടനകള്‍ സമര രംഗത്തിറങ്ങി. ഡോക്ടര്‍ക്ക് പകരം മറ്റാര്‍ക്കും നിയമനം നല്‍കിയിട്ടില്ല. പ്രതിദിനം 150 ഓളം കുട്ടികള്‍ തൃക്കരിപ്പൂര്‍ താലൂക്കാശുപത്രിയില്‍ ചികില്‍സ തേടി എത്തുന്നുണ്ട്. മഴക്കാലത്ത് രോഗങ്ങളുമായി എത്തുന്നവരുടെ എണ്ണവും കൂടുതലാണ്.
ഡോക്ടറെ മാറ്റിയതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് നേതൃത്വത്തില്‍ ഇന്ന് രാവിലെ പത്തിന് താലൂക്ക് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തും. ഡോക്ടറെ മാറ്റിയ സംഭവം ഇന്നലെ തേജസ് റിപോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് ലീഗ് പ്രക്ഷോഭത്തിനിറങ്ങിയത്.

RELATED STORIES

Share it
Top