ഡോക്ടറെ മര്‍ദിച്ച സംഭവം: പ്രതികളെ സഹായിച്ച മൂന്നുപേര്‍ അറസ്റ്റില്‍

കൊടുങ്ങല്ലൂര്‍: ഗൗരിശങ്കര്‍ ആശുപത്രിയില്‍കയറി ഡോക്ടറെ മര്‍ദിച്ച കേസിലെ പ്രതികളെ രക്ഷപ്പെടാനും ഒളിവില്‍ താമസിപ്പിക്കാനും സഹായിച്ച മൂന്നു പേരെ കൊടുങ്ങല്ലൂര്‍ പോലിസ് അറസ്റ്റ് ചെയ്തു.
മേത്തല കണ്ടംകളം കളിപ്പറമ്പില്‍ ഷാഹിദ് (30), മേത്തല കണ്ടംകളം മൂലംകണ്ണി ആഷിഫ് റഹ്മാന്‍ (31), മേത്തല കണ്ടംകുളം ഈശ്വരമംഗലത്ത് വിജീഷ് (32) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് പിടികൂടിയത്.
പ്രതികളുടെ കോള്‍ ഡീറ്റെയില്‍സ് പരിശോധിച്ചതില്‍ നിന്നും ഇവരെ കുറിച്ചുള്ള വിവരം ലഭിക്കുകയും തുടര്‍ന്ന് ഇവരെ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് പ്രതികളെ സഹായിച്ച വിവരം തെളിഞ്ഞത്. പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും പോലിസ് കസ്റ്റഡിയില്‍ എടുത്തു. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു. അന്വേഷണ സംഘത്തില്‍ എസ്‌ഐമാരായ കെ ജെ ജിനേഷ്, എ മുകുന്ദന്‍, വിനോദ്, അഷറഫ്, ഗോപി, ജോസഫ്, ഗിരീഷ്, മനോജ്, രാജന്‍ എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

RELATED STORIES

Share it
Top