ഡോക്ടറെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ അഞ്ചു പേര്‍ക്കു മുന്‍കൂര്‍ ജാമ്യംവടകര: ആശ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അഞ്ചു പേര്‍ക്കു മുന്‍കൂര്‍ ജാമ്യം.  മടപ്പള്ളിയിലെ കെ എം സുജിത് (21), പി.സുരേഷ് ബാബു (33), മണക്കുനിയില്‍ രവീന്ദ്രന്‍ (58), താഴെകൊയിലോത്ത് അഭിലാഷ് (32), കുന്നോത്ത് വിനീഷ് (29)  എന്നിവര്‍ക്കാണ് ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ പിന്നീട് ജാമ്യത്തിലിറങ്ങി. ആശുപത്രി അധികൃതരും ഡോക്ടറുമാണ് ഇവര്‍ക്കെതിരെ കേസ് നല്‍കിയത്. കേസ് കെട്ടിച്ചമച്ചതാണെന്ന പ്രതിഭാഗം വാദം കണക്കിലെടുത്താണ് കോടതി അഞ്ചു പ്രതികള്‍ക്കു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഏപ്രില്‍ 23 നു രാത്രി നടന്ന സംഭവം ഏറെ വിവാദമായിരുന്നു. ഐഎംഎ നേതൃത്വത്തില്‍ ജില്ലയില്‍ പണിമുടക്ക് നടത്തി. സെക്രട്ടറിയേറ്റ് നടയില്‍ ധര്‍ണ നടത്താനും ഐഎംഎ നിശ്ചയിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top