ഡോക്ടറെ കൈയേറ്റം ചെയ്തതായി പരാതി; ഒരാള്‍ അറസ്റ്റി

ല്‍മാനന്തവാടി: ജില്ലാ ആശുപത്രിയിലെ ഡോക്ടറെയും സെക്യൂരിറ്റി ജീവനക്കാരനെയും കൈയേറ്റം ചെയ്യുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തെന്ന പരാതിയില്‍ ഒരാളെ അറസ്റ്റ് ചെയ്തു. പാലാക്കുളി പുതുശ്ശേരി വീട്ടില്‍ സേവ്യറി(58)നെയാണ് മാനന്തവാടി പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 9.30ഓടെ അത്യാഹിത വിഭാഗത്തിലായിരുന്നു സംഭവം. ആശുപത്രി സംരക്ഷണ നിയമം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് സേവ്യറിനെതിരേ കേസെടുത്തത്. അടിപിടി കേസുമായി ബന്ധപ്പെട്ട് ഒരു രോഗിയെ അത്യാഹിത വിഭാഗത്തില്‍ കൊണ്ടുവന്ന സേവ്യര്‍ പ്രസ്തുത രോഗിയെ പോലിസ് മര്‍ദിച്ചതാണെന്നും ഉടന്‍ അഡ്മിറ്റ് ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, രോഗിക്ക് കാര്യമായ പരിക്കില്ലാത്തതിനാല്‍ അഡ്മിറ്റ് ചെയ്യേണ്ടതില്ലെന്നു ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് സേവ്യര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജലീബിനെ കൈയേറ്റം ചെയ്യുകയും തടയാന്‍ ചെന്ന സെക്യൂരിറ്റി ജീവനക്കാരന്‍ അനിലിനെ മര്‍ദിക്കുകയും ചെയ്തതെന്നാണ് പരാതി.

RELATED STORIES

Share it
Top