ഡോക്ടര്‍ നല്‍കിയ റിപോര്‍ട്ടിനെ ചൊല്ലിയും വിവാദം

പറവൂര്‍: വരാപ്പുഴയില്‍ പോലിസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ പറവൂര്‍ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം ഡോക്ടര്‍ അഞ്ജനാ മോഹന്‍ നല്‍കിയ റിപോര്‍ട്ടിനെ ചൊല്ലി വിവാദം. ശ്രീജിത്ത് അടക്കം 10 പ്രതികളെയും ഒരുമിച്ചാണ് പോലിസ് വൈദ്യപരിശോധനയ്ക്ക് ആശുപത്രിയില്‍ കൊണ്ടുവന്നത്.
പരിശോധനാ സമയത്ത് പ്രതികള്‍ പറയുന്ന രോഗവിവരങ്ങളും പരാതികളും മെഡിക്കല്‍ റിപോര്‍ട്ടില്‍ രേഖപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ ശ്രീജിത്തിന്റെ കാര്യത്തില്‍ ഇതുണ്ടായിട്ടില്ല.
ഇതു മൂലം ഡോക്ടറുടെ മുന്നില്‍ എത്തിച്ചപ്പോള്‍ ശ്രീജിത്തിന്റെ ശരീരത്തില്‍ ഗുരുതരമായുള്ള മര്‍ദനത്തിന്റെ അടയാളങ്ങളോ, പാടുകളോ ഇല്ലെന്നാണു വ്യക്തമാവുന്നത്. ഈ റിപോര്‍ട്ടിലാണ് ഇപ്പോള്‍ പോലിസിന്റെ പ്രതീക്ഷ.ഇതേസമയം ഡോക്ടര്‍ ഇന്നലെ മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top