ഡോക്ടര്‍മാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരത്തിന്

തിരുവനന്തപുരം: ഒപി സമയം കൂട്ടിയതിലും മതിയായ ജീവനക്കാരെ നിയമിക്കാത്തതിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. മെഡിക്കല്‍ കോളജുകള്‍ ഒഴികെയുള്ള ആശുപത്രികളിലെ ഡോക്ടര്‍മാരാണ് സമരത്തിനിറങ്ങുന്നത്. അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുമെങ്കിലും മറ്റന്നാള്‍ മുതല്‍ രോഗികള്‍ക്ക് കിടത്തിച്ചികില്‍സ ഉണ്ടാവില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ വ്യക്തമാക്കി.

RELATED STORIES

Share it
Top