ഡോക്ടര്‍മാരുടെ സമരം: രോഗികളുടെ ദുരിതം ഇരട്ടിയായി

കണ്ണൂര്‍: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ രോഗികളുടെ ദുരിതം ഇരട്ടിയായി. ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാതെ പുതുതായി ആരംഭിച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സായാഹ്ന ഒപി ആരംഭിച്ചതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ചത്.
മെഡിക്കല്‍ കോളജ് ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരാണ് പണിമുടക്കുന്നത്. മിക്ക ആശുപത്രികളിലും ഒപി വിഭാഗത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. അത്യാഹിത വിഭാഗത്തിലെത്തുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് മാത്രമാണ് കിടത്തിച്ചികില്‍സ നല്‍കുന്നത്.
അതേസമയം, എന്‍ആര്‍എച്ച്എം ഡോക്ടര്‍മാരെ നിയോഗിച്ച് സമരത്തെ നേരിടാനുള്ള തീരുമാനത്തിലാണ് ആരോഗ്യവകുപ്പ്. ജില്ലയില്‍ സമരം കാര്യമായി ബാധിച്ചിട്ടില്ലെന്ന് ഡിഎംഒ ഡോ. നാരായണ നായിക് പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നേരിട്ട് നിയമിച്ച ഡോക്ടര്‍മാരും തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുഖേന കരാറടിസ്ഥാനത്തില്‍ നിയമിച്ച ഡോക്ടര്‍മാരും ജോലിയില്‍ സജീവമാണ്.

RELATED STORIES

Share it
Top