ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം വര്‍ധിപ്പിച്ച നടപടിക്കെതിരേ സമരം

ആര്‍പ്പൂക്കര: ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഗവ. മെഡിക്കല്‍ കോളജ് ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍. ആരോഗ്യവിദ്യാഭ്യാസ വകുപ്പിന്റെകീഴിലുള്ള ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 60 ല്‍ നിന്ന് 62 ആയും പൊതു ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം 56 ല്‍ നിന്ന് 60 ആയും ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഗവ. മെഡിക്കല്‍ കോളജ് ജോയിന്റ് ആക്ഷന്‍ കൗണ്‍സിലിന്റെ കോട്ടയം യൂനിറ്റിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജില്‍ നടത്തിയ സമരത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്.പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതായി കാട്ടുന്ന ഗവ. ഓര്‍ഡര്‍ കത്തിക്കുന്നതിലൂടെയും യുവ ഡോക്ടര്‍മാരുടെ  ഭാവി പ്രതീകാത്മകമായി ശവപ്പെട്ടിയില്‍ അടക്കം ചെയ്യുന്നതിലൂടെയും ക്രിയാത്മകമായി എതിര്‍ക്കുന്നതായിരുന്നു പ്രതിഷേധ സമര പരിപാടി.  ഇന്നലെ രാവിലെ 11 ന് കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫിസിന് സമീപം ഒരു ജൂനിയര്‍ ഡോക്ടര്‍  ശവപ്പെട്ടിയില്‍ കിടന്നശേഷം ഗവ. ഓര്‍ഡറിന്റെ കോപ്പി കത്തിച്ചുകൊണ്ടായിരുന്നു പ്രതിഷേധിച്ചത്.പ്രതിഷേധ സമരത്തില്‍ കെഎംപിജിഎ സംസ്ഥാന കണ്‍വീനര്‍ ഡോ. ക്രിസ്റ്റഫര്‍, പി ജി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. രാഹുല്‍, അധ്യാപക സംഘടനയെ പ്രതിനിധീകരിച്ച് കെഎംപിജിപിഎ ഭാരവാഹി ഡോ. ടിനു രവിയും സംസാരിച്ചു.

RELATED STORIES

Share it
Top