ഡോക്ടര്‍മാരുടെ കുറവ്; കേന്ദ്രത്തിലെത്തുന്നവര്‍ ദുരിതത്തില്‍

സുല്‍ത്താന്‍ ബത്തേരി: മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ ഗര്‍ഭിണികളുടെ ഒ.പിയില്‍ ഡോക്ടര്‍മാരുടെകുറവ്് പരിഹരിക്കപെട്ടില്ല. ഇതോടെ ചികില്‍സക്കെത്തുന്നവരും ആശുപത്രിജീവനക്കാരും തമ്മിലുള്ള വാക്കേറ്റം തുടര്‍ക്കഥയാവുന്നു. ആശുപത്രിയില്‍ ആകെയുള്ള ഗൈനക്കോളജിസ്റ്റിനെ കാണാന്‍ മുഴുവന്‍പേര്‍ക്കും ഒപി ടിക്കറ്റ് നല്‍കാന്‍ കഴിയാത്തതാണ് സംഘര്‍ഷത്തിനിടയാക്കുന്നത്. നിലവില്‍ രണ്ട് ദിവസം ഗൈനക് ഒപി ഉണ്ടന്ന് പറയുന്നുണ്ടങ്കിലും ഫലത്തില്‍ ഒരുദിവസം മാത്രമാണ് ഒപി പ്രവര്‍ത്തനം. ഒപി യുള്ള ദിവസം 200ലേറെ ഗര്‍ഭിണികളാണ് എത്തുന്നത്. എന്നാല്‍ ഇവരെ മുഴുവന്‍ നോക്കാന്‍ ഒരു ഗൈനക്കോളജിസ്റ്റ് മാത്രമാണ് ആശുപത്രിയില്‍ ഉള്ളത്. ഇക്കാരണത്താല്‍ ഒപി ചീട്ടുകളുടെ എണ്ണം നൂറില്‍ താഴെയായി നിജപെടുത്തുന്നതാണ് ആശുപത്രിയില്‍ എത്തുന്നവരും ജീവനക്കാരും തമ്മില്‍ വാക്കേറ്റത്തിനിടയാക്കുന്നത്. ഗൈനക്ക് ഒപിയുള്ള ചൊവ്വാഴ്ച ദിവസം ഡോക്ടറെ കാണുന്നതിന്നായി തലേന്ന് രാത്രിമുതല്‍ ആളുകള്‍ ഇവിടെയെത്തി ഉറക്കമൊഴിഞ്ഞാണ് ഒപി ചീട്ടിനായി വരിനില്‍ക്കുന്നത്.

RELATED STORIES

Share it
Top