ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം തുടങ്ങി

തിരുവനന്തപുരം: ഒപി സമയം കൂട്ടിയതിലും മതിയായ ജീവനക്കാരെ നിയമിക്കാത്തതിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം തുടങ്ങി.പലയിടത്തും സമരത്തെ കുറിച്ച് അറിയാതെ രോഗികള്‍ ആശുപത്രികളിലെത്തി. മൂന്നു ജില്ലകളില്‍ രോഗികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഒപികള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട്. മെഡിക്കല്‍ കോളജുകള്‍ ഒഴികെയുള്ള ആശുപത്രികളിലെ ഡോക്ടര്‍മാരാണ് സമരത്തിനിറങ്ങുന്നത്. അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുമെങ്കിലും മറ്റന്നാള്‍ മുതല്‍ രോഗികള്‍ക്ക് കിടത്തിച്ചികില്‍സ ഉണ്ടാവില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ വ്യക്തമാക്കി.

RELATED STORIES

Share it
Top