ഡോക്ടര്‍ക്കെതിരേ കേസെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സിസേറിയനെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഗൈനക്കോളജിസ്റ്റിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. ഒരു വര്‍ഷം മുമ്പ് ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്കിടയില്‍ ഉപകരണം വയറിലിട്ട് തുന്നിയ സംഭവത്തിലും ഡോ ക്ടര്‍ ആരോപണവിധേയയായിരുന്നു. കഴിഞ്ഞദിവസം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് പ്രസവാനന്തരം യുവതി മരിക്കാനിടയായത്. നെടുമങ്ങാട് മന്നൂര്‍ക്കോണം ഒഴിവെറിഞ്ഞമൂല കെ പി ഹൗസില്‍ സുമേഷിന്റെ ഭാര്യ ഗീതുവാണ് മരിച്ചത്. വിദഗ്ധ ഡോക്ടര്‍മാരുടെ പാനലിന് രൂപം നല്‍കി, യുവതി മരിക്കാനിടയായ സാഹചര്യം അനേ്വഷിച്ച് വിശദീകരണം സമര്‍പ്പിക്കാനും കമ്മീഷ ന്‍ ആക്ടിങ് അധ്യക്ഷന്‍ പി മോഹനദാസ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും ജില്ലാ പോലിസ് മേധാവിക്കും നിര്‍ദേശം നല്‍കി. മാധ്യമ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ശസ്ത്രക്രിയക്കിടയില്‍ ഉപകരണം വയറിലിട്ട് തുന്നിയ ഡോക്ടര്‍ തന്നെയാണ് ഗീതുവിനും ശസ്ത്രക്രിയ നടത്തിയതെന്ന വസ്തുത പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന്  ഉത്തരവി ല്‍ പറഞ്ഞു. നേരത്തെയുണ്ടായ സംഭവത്തില്‍ ഡോക്ടറുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഡോക്ടര്‍മാരുടെ സമൂഹം അവരെ നിയമനടപടികളില്‍ നിന്നും രക്ഷിക്കുകയായിരുന്നുവെന്ന് ഉത്തരവില്‍ പറയുന്നു. ചികില്‍സാ പിഴവിന്റെ പാരമ്പര്യം ഡോക്ടര്‍ക്കുള്ളതിനാ ല്‍ പുതിയ സംഭവം വിശദമായി അനേ്വഷിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഉപകരണം വയറില്‍ കുടുങ്ങിയ തൊളിക്കോട് സ്വദേശിനി ലൈലാ ബീവിക്ക് കമ്മീഷന്റെ നിര്‍ദേശാനുസരണം സര്‍ക്കാര്‍ 50,000 രൂപ നഷ്ടപരിഹാരമായി നല്‍കിയിരുന്നു.

RELATED STORIES

Share it
Top