ഡോക്ടര്‍ക്കെതിരേ എസ്‌ഐയുടെ പരാതി

കണ്ണൂര്‍: ഭീഷണിപ്പെടുത്തി മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചെന്നു കാട്ടി പരാതി നല്‍കിയ ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്കെതിരേ ആരോപണവിധേയനായ ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കോടേരി പരാതിയുമായി രംഗത്ത്. കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും ജില്ലാ പോലിസ് മേധാവിക്കും ഐജിക്കുമാണ് പരാതി നല്‍കിയത്.
ഹര്‍ത്താലില്‍ ടൗണ്‍ സ്‌റ്റേഷന്‍ ആക്രമിച്ച പ്രതികള്‍ക്കു വേണ്ടി ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍ ആരോഗ്യപരിശോധന മനപ്പൂര്‍വം വൈകിപ്പിച്ചെന്നും ഇതേത്തുടര്‍ന്ന് ആശുപത്രി പരിസരത്തു സംഘര്‍ഷാവസ്ഥ ഉണ്ടായെന്നുമാണു പരാതിയില്‍ പറയുന്നത്. ജോലിയില്‍ കൃത്യവിലോപം കാണിച്ചു. ഹര്‍ത്താലിനെ പിന്തുണച്ചവര്‍ക്കു വേണ്ടി അനുകൂല നിലപാടെടുക്കുക വഴി രാജ്യദ്രോഹക്കുറ്റമാണു ചെയ്തത്. കൃത്യമായി ഡ്യൂട്ടിയെടുത്തതിന്റെ പേരില്‍ ആരോപണം കേള്‍ക്കേണ്ടി വന്നത് ഇതാദ്യമാണെന്നും ശ്രീജിത്ത് കോടേരി പരാതിയില്‍ വ്യക്തമാക്കുന്നു.

RELATED STORIES

Share it
Top