ഡേവിഡ് വാര്‍ണര്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കും


സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തിലകപ്പെട്ട് വിലക്ക് നേരിടുന്ന ആസ്‌ത്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കും. സെന്റ് ലൂസിയ സ്റ്റാര്‍സിന് വേണ്ടിയാവും വെടിക്കെട്ട് ബാറ്റ്‌സ്മാനായ വാര്‍ണര്‍ കളിക്കുക. സെന്റ് ലൂസിയ് സ്റ്റാര്‍സിന് വേണ്ടി കളിച്ചുകൊണ്ടിരുന്ന ഡാര്‍സി ഷോര്‍ട്ട് ഓസീസ് എ ടീമിലേക്ക് പോയതിന്റെ പകരമായിട്ടാണ് വാര്‍ണറെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഈ മാസം അവസാനം കാനഡ ഗ്ലോബല്‍ ട്വന്റി20യിലും വാര്‍ണര്‍ക്ക് കളിക്കാന്‍ അനുമതി ലഭിച്ചിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്കാണ് വാര്‍ണര്‍ നേരിടുന്നത്.

RELATED STORIES

Share it
Top